സ്കൂള്‍ കുട്ടികള്‍ക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

അശ്വിന്.
ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ കഞ്ചാവ് കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മാപ്രാണം കുന്നുമ്മക്കര സ്വദേശി ഉണ്ണിപ്പറമ്പില്‍ വീട്ടില്‍ അശ്വിന് (22) നാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, എസ്ഐമാരായ പി.ആര്. ദിനേഷ് കുമാര്‍, കെ.പി. രാജു, എഎസ്ഐ ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.