അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷിച്ചു

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഇല്ലം നിറ.
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഇല്ലം നിറ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്നും തലച്ചുമടായി മേല്‍ശാന്തി ജയാനന്ദ കിഷോര്‍ നമ്പൂതിരി, നടുവം വിഷ്ണു നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി എന്നിവര്‍ കൊണ്ടുവന്ന നെല്‍ക്കറ്റകള്‍ താളമേളങ്ങളോടെ ക്ഷേത്രം പ്രദിക്ഷണം ചെയ്ത്, നെല്ക്കതിര് പൂജിച്ച് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ഡോ. മുരളി ഹരിതം, സെക്രട്ടറി കൃഷ്ണന് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി