ക്രൈസ്റ്റിന്റെ സവിഷ്കാരയില് നിന്നൊരു പിഎച്ച്ഡി

ഭിന്നശേഷി അധ്യാപകരെ അധികരിച്ചുള്ള ഗവേഷണ പ്രബന്ധം ക്രൈസ്റ്റ് കോളജില്‍ അവതരിപ്പിക്കുവാന്‍ നേതൃത്വം നല്കിയ ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപിക ഡോ. ജോഷീന മാര്ട്ടിന്, കേരളവര്‍മ്മ കോളജിലെ അധ്യാപിക എ.ഒ. ഫെമി എന്നിവര്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസിനൊപ്പം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ എട്ടുവര്‍ഷമായി അരങ്ങേറുന്ന സവിഷ്കാര എന്ന ഭിന്നശേഷി കുട്ടികളുടെ സംഗമത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് അവര്‍ക്കായി ജീവിതം മാറ്റിവെച്ച ഭിന്നശേഷി അധ്യാപകരെ അധികരിച്ചുള്ള ഒരു ഗവേഷണ പ്രബന്ധം ക്രൈസ്റ്റ് കോളജില്‍ അവതരിപ്പിച്ചു. കൊമേഴ്സ് വിഭാഗത്തിലെ അധ്യാപികയായ ഡോ. ജോഷീന മാര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ കേരളവര്‍മ്മ കോളജിലെ അധ്യാപിക എ.ഒ. ഫെമി നടത്തിയ ക്രൈസ്റ്റ് കൊമേഴ്സ് വിഭാഗത്തിലെ ആദ്യ ഗവേഷണ പ്രബന്ധം ഭിന്നശേഷി അധ്യാപകരുടെ ജീവിതത്തെയും ത്യാഗത്തെയും കുറിച്ച് ആഴത്തില്‍ പഠിച്ചതിന്റെ ഫലമായിരുന്നു.
കേരളത്തിലെ നാലായിരത്തോളം വരുന്ന ഈ അധ്യാപകരുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ഈ പഠനം ഗവണ്മെന്റ് സ്വീകരിക്കേണ്ട ചില പരിഷ്കാരങ്ങളിലക്കും വിരല്‍ചൂണ്ടുന്നുണ്ട്. ഗവേഷകയുടെ ഭര്‍ത്താവും ക്രൈസ്റ്റ് കോളജ് അധ്യാപകനും കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ മൂവിഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന സവിഷ്കാര ദേശീയതലത്തിലേക്ക് വളരുന്ന ഈ വര്‍ഷം അനേകം ഭിന്നശേഷി വിദ്യാര്‍ഥികളെയും അവരുടെ അധ്യാപകരേയും ചേര്‍ത്തുപിടിക്കുന്ന ഈ പഠനം മാനവികതയുടെ ഒരു മുഖം കാണിച്ചുതരുന്നു.