സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാര്‍ഡ് 31 അങ്കണവാടിയില്‍ വച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാര്‍ഡ് 31 അങ്കണവാടിയില്‍ വച്ച് സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. 31-ാം വാര്‍ഡ് കൗണ്‍സില്‍ സുജാ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ മുപ്പതാം വാര്‍ഡ് കൗണ്‍സില്‍ ടിവി ചാര്‍ലി, ആശാവര്‍ക്കര്‍ നിമ്മി സുധീഷ്, അങ്കണവാടി ടീച്ചര്‍ നിഷ, ആര്‍ആര്‍ടി രമ്യ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്കി.