ഭിന്നശേഷി കുട്ടികള്‍ക്ക് ഉപകരണ വിതരണം നടത്തി

സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആര്. സത്യപാലന് സ്വാഗതവും സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അനുപം പോള്‍ നന്ദിയും പറഞ്ഞു.