മധുരസ്മൃതിയില്‍ മനം നിറഞ്ഞ് മുരിയാടിന്റെ സീനേജുകാര്

മുരിയാട് പഞ്ചായത്തിന്റെ വയോമന്ദസ്മിതം വയോജന കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിന്റെ വയോമന്ദസ്മിതം വയോജന കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്മാന് സരിത സുരേഷ്, ആരോഗ്യ സമിതി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് തല വയോ ക്ലബ് ഭാരവാഹികള്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, റോസ്മി ജയേഷ്, മണി സജയന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി തുടങ്ങിയവര്‍ സംസാരിച്ചു. വയോജനങ്ങളുടെ വിവിധ കാലാപരിപാടികളും ഉണ്ടായിരുന്നു.