ഗാന്ധിയും ലോകവും സെമിനാര്‍

ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ്, റോവര്‍, റേഞ്ചര്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ എം.കെ. മുരളി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ്, റോവര്‍, റേഞ്ചര്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധിയും ലോകവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ എം.കെ. മുരളി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് വളണ്ടിയര്‍ ലീഡറായ എ.എ. പാര്വതിദയ, റേഞ്ചര്‍ ലീഡറായ അനീന അനില്‍, റോവര്‍ ലീഡറായ അഭിഷേക് ഐ. റോഷന് എന്നിവര്‍ ഗാന്ധിയും ലോകവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വിവധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റോവര്‍ കെ.എ. ഷീന, റേഞ്ചര്‍ കെ.ജി. സുലോചന, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.