അലിവും സ്നേഹവും പങ്കുവെച്ച് ആഗ്നസ് പോള്‍ അങ്കണവാടിയുടെ പടിയിറങ്ങി……
അലിവും സ്നേഹവും പങ്കുവെച്ച് ആഗ്നസ് പോള്‍ അങ്കണവാടിയുടെ പടിയിറങ്ങി……
ഇരിങ്ങാലക്കുട: കാരുണ്യത്തിന്റെ കൈതാങ്ങുമായി കോവിഡ് രോഗബാധിതരുടെ വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ നല്‍കിയായിരുന്നു അങ്കണവാടി ഹെല്‍പ്പറുടെ വിരമിക്കല്‍ ചടങ്ങ്. ഇരിങ്ങാലക്കുട നഗരസഭ 35-ാം വാര്‍ഡിലെ 32-ാം നമ്പര്‍ അങ്കണവാടിയിലെ ഹെല്‍പ്പറായ ആഗ്നസ് പോള്‍ കഴിഞ്ഞ ദിവസമാണു സര്‍വീസില്‍ നിന്നും വിരമിച്ചത്. മനസില്‍ നന്മ സൂക്ഷിക്കുന്നവര്‍ ഇനിയുമുണ്ടെന്ന ഒര്മപ്പെടുത്തലാണു ഈ വിരമിക്കല്‍. പൊറത്തിശേരി പിടിയത്ത് വീട്ടില്‍ പോള്‍ ഭാര്യ ആഗ്നസ് 14 വര്‍ഷത്തോളമായി അങ്കണവാടികളില്‍ ഹെല്‍പ്പറായിരുന്നു. 10 വര്‍ഷം തളിയക്കോണം 39-ാം നമ്പര്‍ അങ്കണവാടിയിലും അവസാന നാലു വര്‍ഷം 32-ാം നമ്പര്‍ അങ്കണവാടിയിലുമാണു സേവനം ചെയ്തത്. ആഘോഷങ്ങളെല്ലാം മാറ്റി വെച്ച് വിരമിക്കുമ്പോള്‍ തനിക്കുലഭിക്കുന്ന തുക മുഴുവന്‍ കോവിഡ് ബാധിതരുടെയും ക്വാറന്റൈനില്‍ ഇരിക്കുന്നവരുടേയും വീടുകളിലേക്കു പച്ചക്കറി കിറ്റുകള്‍ വാങ്ങി നല്‍കുകയായിരുന്നു. ഇത്തരം വീടുകളിലേക്കുള്ള കിറ്റുകള്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിനു ആഗ്നസ് കൈമാറി. ആരോഗ്യ വൊളന്റിയര്‍മാരായ ടി.എസ്. സച്ചു, എ.കെ. അഭിജിത്ത്, വിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അവ വീടുകളില്‍ എത്തിക്കുകയും ചെയ്തു. ആഗ്നസ് പോള്‍-9947356723