മികവിന്റെ കേന്ദ്രമായി മാറിയ ക്രൈസ്റ്റ് കോളേജിന് ആദരം
ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ മുന്നേറ്റത്തിനാണ് ഒരുങ്ങുന്നതെന്നും ആയിരം കോടി രൂപയാണ് ബഡ്ജറ്റില്‍ മേഖലയ്ക്കായി മാറ്റി വച്ചിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. നാക്കിന്റെ മൂല്യനിര്‍ണ്ണയത്തില്‍ എ ഡബിള്‍ പ്ലസ് നേടിയ ക്രൈസ്റ്റ് കോളേജിനെ ആദരിക്കാന്‍ കോളേജില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ മൂന്ന് കമ്മീഷനുകളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇവയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍
ഘട്ടം ഘട്ടമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. നവവൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ സംഭാവന അവഗണിക്കാനാവാത്തതാണ്. നാടിന്റെ പുരോഗതിക്കും സംസ്കാര സമ്പന്നമായ ഒരു ജനതയെ വളര്‍ത്തിയെടുക്കാനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കലാലയം വഹിച്ച പങ്ക് മഹത്തരമാണ്.
വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് സമഗ്ര പുരോഗതിയിലേക്ക് വിദ്യാര്‍ഥികളെ നയിച്ചതിന്റെ മികവിലാണ് ക്രൈസ്റ്റ് കോളേജ് നേട്ടത്തിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷനായിരുന്നു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന് എംപി നിര്‍വഹിച്ചു. കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. യൂജിന്‍ മൊറേലി, ഡോ. എം പി രാജന് , മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ , മുന്‍ എംഎല്‍എ പ്രൊഫ. കെ യു അരുണന് , ബിജു വര്‍ഗ്ഗീസ്, ജെയ്സന് പാറേക്കാടന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നന്ദിയും പറഞ്ഞു.