തൊഴിലവകാശങ്ങള്‍ ഹനിക്കപ്പെടുന്ന പുതിയ തൊഴില്‍ സംഹിതകള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം
ഇരിങ്ങാലക്കുട: ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ കൂലി അടിമത്വത്തിലേക്ക് നയിക്കുന്ന പുതിയ തൊഴില്‍ സംഹിതകള്‍ തൊഴിലാളി വര്‍ഗം ഇതുവരെ നേടിയെടുത്ത എല്ലാ അവകാശങ്ങളും ധന മൂലധന ശക്തികള്‍ക്ക് അടിയറ വയ്ക്കുന്നതാണെന്ന് കെ.പി. രാജേന്ദ്രന് അഭിപ്രായപ്പെട്ടു. എഐടിയുസി ദേശീയ സമ്മേളനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും പുതിയ തൊഴില്‍ സംഹിതകളും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വീനര്‍ കെ. കെ. ശിവന്, തൃശൂര്‍ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന് സെക്രട്ടറി ടി.ആര്. ബാബുരാജ് എഐടിയുസി ജില്ലാ പ്രസിഡന്റ്് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു, എഐടിസി സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് വി. മോഹന്‍ദാസ് വിഷയ അവതരണം നടത്തി, സിഐടിയു സ്റ്റേറ്റ് സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്, എസ്ഇഡബ്ല്യുഎ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, കണ്‍വീനര്‍ കെ.കെ. ശിവന്, തൃശൂര്‍ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന് സെക്രട്ടറി ടി. ആര്. ബാബുരാജ്, എടിയുസി ഇരിങ്ങാലക്കുട മണ്ഡലം ജോയിന്‍ സെക്രട്ടറി ബാബു ചിങ്ങാരത്ത് എന്നിവര്‍ പ്രസംഗിച്ചു.