പീറ്റര്‍ ജോസഫിന് ചെസ് ഇന്റര്‍നാഷണല്‍ പദവി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ പീറ്റര്‍ ജോസഫിന് ചെസ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ് ഫെഡറേഷന്റെ പരമോന്നത പദവിയായ ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ പദവി ലഭിച്ചു. മൂന്നാമത് ഫിഡേ കോണ്‍ഗ്രസില്‍ വെച്ചാണ് ഈ പദവി അനുവദിച്ചത്. ഇരുപതോളം ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളില്‍ ചീഫ് ആര്‍ബിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രമുഖ ചെസ് ടൂര്‍ണമെന്റുകളില്‍ ആര്‍ബിറ്ററായും കേരള സംസ്ഥാന ചെസ് ടീമിന്റെയും കാലിക്കറ്റ് കെടിയു ടീമുകളുടെ സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറിയാണ്. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ കൊടകര ബ്രാഞ്ച് മാനേജര്‍ ആയി സേവനമനുഷ്ഠിക്കുന്നു. ചെസ് കളിക്കാരായ ശ്യാം പീറ്റര്‍, ശരത് പീറ്റര്‍ എന്നിവര്‍ മക്കളാണ്. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ആളൂര്‍ ബ്രാഞ്ച് മാനേജരായ നന്ദിനി പീറ്റര്‍ ആണ് ഭാര്യ.