കൂടല്‍മാണിക്യം ദേവസ്വവുമായി സഹകരിച്ച് കെഎസ്ആര്‍ടിസി പമ്പയിലേക്ക് സര്‍വീസ് ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വവുമായി സഹകരിച്ച് കെഎസ്ആര്‍ടിസി പമ്പയിലേക്ക് സര്‍വീസ് ആരംഭിച്ചു. മണ്ഡലമാസത്തില്‍ എല്ലാ വ്യാഴാഴ്ചയുമാണ് സര്‍വീസ്. ശബരിമല യാത്ര പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിന് ഒരാള്‍ക്ക് ആയിരം രൂപയാണ് ചാര്‍ജ്. 50 സീറ്റ് മുഴുവനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ഏതുദിവസവും സേവനം ലഭ്യമാക്കും. മന്ത്രി ആര്. ബിന്ദു യാത്ര ഫല്‍ഗ് ഓഫ് ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷനായി. കെഎസ്ആര്‍ടിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ജെ. സുനില്‍, വികസനസമിതി ചെയര്മാന് കൃഷ്ണന്‍കുട്ടി, ജയന് അരിമ്പ്ര, ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ കെ.എ. ഷിജിത്ത്, കെഎസ്ആര്‍ടിസി ക്ലസ്റ്റര്‍ ഓഫീസര്‍ ടി.കെ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. വിവരങ്ങള്‍ക്കും ബുക്കിഗിനും 9142626278, 0480 2823990.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം