പി.കെ. ചാത്തന് മാസ്റ്ററുടെ സംഭാവനകള്‍ കാലഭേദങ്ങള്‍ക്കതീതമായി നിലനില്ക്കും
മാടായിക്കോണം: പി.കെ. ചാത്തന് മാസ്റ്ററുടെ സ്മരണീയമായ സംഭാവനകള്‍ കാലഭേദങ്ങള്‍ക്കതീതമായി നിലനില്‍ക്കുമെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എ. അജയഘോഷ് പറഞ്ഞു. പി.കെ. ചാത്തന് മാസ്റ്ററുടെ 35ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതിമണ്ഡപത്തില്‍ നടന്ന അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.സി. രഘു അധ്യക്ഷത വഹിച്ചു. കുഴിക്കാട്ടുകോണം അംബേദ്കര്‍ സ്മാരകമന്ദിരത്തില്‍ നടന്ന അനുസ്മരണസമ്മേളനം പി.വി. ബാബു ഉദ്ഘാടനം ചെയ്തു. പി.സി. രഘു അധ്യക്ഷത വഹിച്ചു.
കുഴിക്കാട്ടുകോണം: ശാഖയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണയോഗം മുന്‍ ശാഖ സെക്രട്ടറി പി.എന്‍. സുരേഷ്, മീഡിയ സംസ്ഥാന കമ്മിറ്റി അംഗം പി.സി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കല്ലേറ്റുംകര: കെപിഎംഎസ് ആളൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യൂണിയന് പ്രസിഡന്റ് ഉണ്ണികൃഷ്ണന് പുതുവീട്ടില്‍ അധ്യക്ഷത വഹിച്ചു.
മാപ്രാണം: സിപിഐ എഐഡിആര്എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പി.കെ. ചാത്തന് മാസ്റ്റര്‍ അനുസ്മരണം മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു.