ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട: ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മാള ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ചാലക്കുടി തിരുത്തിപറമ്പ് സ്വദേശി വെളിയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന് മകന് ആദര്‍ശ് (20) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കെ മറുകരയിലേക്ക് നീന്തുന്നതിനിടയില്‍ കുളത്തിന്റെ നടുവില്‍ വച്ച് മുങ്ങിതാഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രകുളത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും നേരം വൈകിയതിനാല്‍ തൃശൂരില്ന്നിന്നുള്ള സ്ക്യൂബ ടീം ആണ് തെരച്ചില്‍ നടത്തി മൃതദേഹം എടുത്തത്. മൃതദേഹം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍. അമ്മ- ബിന്ദു,. സഹോദരങ്ങള്‍-അതുല്‍, അക്ഷയ്. സംസ്കാരം ശനിയാഴ്ച നടക്കും.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു