സ്വകാര്യ ലിമിറ്റഡ് ബസിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ശകാര വര്‍ഷവും ഭീഷണിയും
സ്വകാര്യ ബസുകളുടെ കൊലവിളി വീണ്ടും, ജീവന് വേണേല്‍ മാറിക്കോ….
ഇരിങ്ങാലക്കുട: ബസ് ജീവനക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകട ഭീതി വിതച്ച് മരണപ്പാച്ചില്‍ നടത്തുന്നതായി പരാതി വ്യാപകം. റോഡ് സ്വന്തം നിയന്ത്രണത്തിലാണെന്ന ധാര്ഷ്ട്യത്തിലാണു പലരും വളയം പിടിക്കുന്നത്. നടുറോഡില്‍ ചെറുവാഹനങ്ങളോടിക്കുന്നവരെയും കാല്‍നടയാത്രികരെയും പരസ്യമായി ചീത്തവിളിക്കും. നിരോധിത എയര്‍ഹോണ്‍ തുടരെ മുഴക്കി റോഡില്‍ അരാജകാവസ്ഥയുണ്ടാക്കും.
നിയമം ബാധകമല്ലെന്നു സ്വയം നടിക്കുന്നവര്‍ ഏതു പ്രധാനറോഡിലാണെങ്കിലും വരി നോക്കാതെ കയറിവരും. എതിരേവരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ വാഹനക്കുരുക്കുണ്ടാക്കു ന്നതിലെ പ്രധാനവില്ലന് ബസുകള്‍ തന്നെ. സ്വകാര്യ ലിമിറ്റഡ് ബസിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ശകാരവര്‍ഷവും ഭീഷണിയും ഉണ്ടായി. ഇന്നലെ രാവിലെ പത്തരയോടെ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ വച്ചാണ് സംഭവം. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കു വരികയായിരുന്നു അലീനാസ് എന്ന സ്വകാര്യ ലിമിറ്റഡ് ബസും പിക്കപ് വാനും.
മാപ്രാണം ജംഗ്ഷന് മുതല്‍ മുമ്പില്‍ പോകുകയായിരുന്ന പിക്കപ്പ് വാന്‍ ലിമിറ്റഡ് ബസിനു സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കുകയായിരുന്നു. കാട്ടുങ്ങചിറയില്‍ വച്ച് പിക്കപ്പ് വാനു കുറുകെ ാേഡില് ബസ് നിര്‍ത്തി. തുടര്‍ന്ന് ബസ്ജീവനക്കാരായ മൂന്നുപേര്‍ചേര്‍ന്ന് പിക്കപ്പ് വാനിലുണ്ടായിരുന്നവര്ക്കുനേരെ ശകാരവും ഭീഷണിയും മുഴക്കി. സ്വകാര്യ ബസ് റോഡില്‍ കുറുകെ ഇട്ടതുമൂലം കുറച്ചുനേരം മാര്‍ഗതടസം ഉണ്ടായി. ബിഎസ്എന്‍എല്‍ കേബിള്‍ ജോലികള്‍ക്കുവേണ്ടി കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്നു പിക്കപ്പ് വാന്‍.
തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അലീനാസ് എന്ന സ്വകാര്യ ബസ് ജീവനക്കാരുടെ പൊരുമാറ്റത്തെക്കുറിച്ച് മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കുറച്ചു ദിവസം മുമ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലനും ഡ്രൈവറും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിലെ അതേ ജീവനക്കാരാണ് ഇന്നലെ പ്രശ്നമുണ്ടാക്കിയത്. താലൂക്ക് വിസനസമിതി യോഗത്തില്‍ ബസുകളുടെ അമിത വേഗത സംബന്ധിച്ച ചര്‍ച്ചയ്ക്കിടയില്‍ ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന് ഇക്കാര്യം വെളിപ്പെടുത്തിയതോടെ ഇവരെ ജേയിന്റ് ആര്‍ടിഒ വിളിച്ചു വരുത്തുകയും ഇവര്‍ മാപ്പു പറയുകയും മറ്റു നടപടികില്‍ നിന്നും ഒഴിവാക്കി ആയിരം രൂപ പിഴ ഈടാക്കി അവസാനിപ്പിക്കുകയായിരുന്നു. എന്നിട്ടും ഇന്നലെ ഇവര്‍തന്നെ വീണ്ടും പ്രശ്മുണ്ടാക്കുകയായിരുന്നു.
അമിത വേഗത്തില്‍ ബസുകള്‍ പാഞ്ഞുവരുന്നതു കാണുമ്പോള്‍ ജീവനില്‍ കൊതിയുള്ള കാല്നടക്കാരടക്കം ഓടിമറയുകയാണ്. പോലീസോ വാഹനവകുപ്പ് അധികൃതരോ ബസ് ജീവനക്കാരുടെ ഇത്തരം പെരുമാറ്റങ്ങള്ക്കതിരെ നടപടിയെടുക്കണമെന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആവശ്യം.