കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം; ബഹുനില പന്തലിന്റെ കാല് നാട്ടു കര്‍മം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന ബഹുനില പന്തലിന്റെ കാല് നാട്ടു കര്‍മം നടന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നു ദേവസ്വം അംഗങ്ങളും ഭക്തരും വാദ്യ മേളത്തിന്റെ അകമ്പടിയോടെ ആര്‍പ്പു വിളികളുമായി കുട്ടംകുളം ജംഗ്ഷനില്‍ എത്തിച്ച കവുങ്ങ് തടി ക്ഷേത്രം ശാന്തി മണക്കാട്ട് പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന പൂജകള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ ചേര്‍ന്ന് കാല്‍നാട്ട് കര്‍മം നിര്‍വഹിച്ചു. അഞ്ച് നിലകളില്‍ നൂറ് അടി ഉയരത്തിലാണ് ഇത്തവണ പന്തല്‍ ഒരുക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കുട്ടംകുളം ജംഗ്ഷന് മുതല്‍ എക്സിബിഷന് കവാടം വരെ ഇരുപത് അടി ഉയരത്തിലും എട്ട് അടി വീതിയിലുമുള്ള ദേവി ദേവന്മാരുടെ രൂപങ്ങളും സ്ഥാപിക്കും. ദേവസ്വം ചെയര്മാന് സി.കെ. ഗോപി, ഐസിഎല്‍ സിഎംഡി കെ.ജി. അനില്‍കുമാര്‍, സിഇഒ ഉമാ അനില്‍, ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയ് കുമാര്‍, കെ. ബിന്ദു, ഡോ. മുരളി ഹരിതം, മുന്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സോണിയാ ഗിരി, സാവിത്രി ലക്ഷ്മണന് എന്നിവര്‍ നേതൃത്വം നല്കി.