സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അഭയ ഭവന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സിക്ക് സാധനങ്ങള്‍ കൈമാറി സ്നേഹസ്പര്‍ശം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം നിര്‍വഹിക്കുന്നു.
വിദ്യാര്‍ഥികള്‍ അഭയ ഭവനിലേക്ക് സാധന സാമഗ്രികളും തുണിത്തരങ്ങളും നല്കി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റും, റോവര്ഏന്ഡ് റെയിഞ്ചര്‍ യൂണിറ്റും സംയുക്തമായി അവരവരുടെ വീടുകളില്‍ നിന്നും, പലരില്‍ നിന്നുമായി ശേഖരിച്ച അരിയും, പലചരക്ക് സാമഗ്രികളും, തുണിത്തരങ്ങളും അഭയ ഭവനിലേക്ക് നല്കി. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അഭയ ഭവന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സിക്ക് സാധനങ്ങള്‍ കൈമാറി സ്നേഹസ്പര്‍ശം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമനിക് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഭയ ഭവന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ നടവരമ്പന്‍, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി പ്രോഗ്രാം കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജൂബി, ജീന്സന്, മേരി ആന്റണി, പാര്‍വ്വതി, ബീന ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ നവീകരിച്ച കാര്‍ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്‍ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു