സെന്റ് ജോസഫ്സ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേഷന് ദിനവും ഹിന്ദി വാരാചരണത്തിന്റെ സമാപനവും സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേഷന് ദിനഘോഷത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ലീന സാമുവലിനു ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേഷന് ദിനവും ഹിന്ദി വാരാചരണത്തിന്റെ സമാപനവും ആചരിച്ചു. ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ലീന സാമുവല്‍ ഹിന്ദി വാരാചരണത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കെ.വി. അശ്വിന് നമ്പൂതിരി അസോസിയേഷന് ദിന ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഡോ. ലീന സാമുവല്‍, കെ.വി. അശ്വിന് നമ്പൂതിരി എന്നിവര്‍ക്കു ഉപഹാരം നല്കി ആദരിച്ചു.