ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ പോലീസ്- ബാങ്ക് ഏകോപനം ശക്തിപ്പെടുത്തും

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗം.
സംയുക്ത യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനും തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടമായ പണം വേഗത്തില്‍ തിരികെ ലഭിക്കുന്നതിനും പോലീസ് ബാങ്ക് ഏകോപനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി വിവിധ ബാങ്കുകളിലെ മാനേജര്‍മാരുടെയും നോഡല്‍ ഓഫീസര്‍ മാരുടെയും യോഗം റൂറല്‍ ജില്ല പോലീസ് ആസ്ഥാനത്ത് ചേര്‍ന്നു. എല്ലാ മാസത്തിലും അവലോകന യോഗങ്ങള്‍ കൂടാന്‍ തീരുമാനിച്ചു. റൂറല്‍ ജില്ല പോലീസ് മേധാവി ബി. ബാലകൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ ബാങ്കുകളിലെ മാനേജര്‍മാരും നോഡല്‍ ഓഫീസര്‍മാരും വിവിധ ബാങ്ക് മാനേജര്‍മാരും പങ്കെടുത്തു.
ബാങ്ക് ജീവനക്കാര്‍ക്ക തട്ടിപ്പ് രീതികളെക്കുറിച്ച് അവബോധം നല്‍കാനും സംശയാസ്പദമായ അക്കൗണ്ട് ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. കെവൈസി മാനദണ്ഡങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കും ഒരേ ബ്രഞ്ചില്‍ തട്ടിപ്പിനായി മാത്രം പല അക്കൗണ്ടുകള്‍ തുറക്കുന്നതും തടയും. ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട പണം പൊതുജനങ്ങള്‍ക്ക് എത്രയും വേഗത്തില്‍ തിരികെ ലഭിക്കുന്നതിനും തട്ടിപ്പ് നടന്ന ഉടന്‍ തന്നെ പണം പിന്‍വലിക്കുന്നത് തടയാനുമുള്ള നടപടികള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ ധാരാണയായി. ഇതിനോടൊപ്പം വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശക്തമായ ക്യാമ്പയിനുകള്‍ നടത്താനും തീരുമാനിച്ചു.
തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍
- ബാങ്കില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എന്ന വ്യാജേന വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഒടിപി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേര്ഡ് എന്നിവ നല്‍കരുത്.
- ലോണ്‍ തട്ടിപ്പുകള്‍: കുറഞ്ഞ പലിശയില്‍ ലോണ്‍ വാഗ്ദാനം ചെയ്ത് പ്രോസസിംഗ് ഫീസ്, ജിഎസ്ടി തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞ് പണം മുന്‍കൂറായി വാങ്ങുന്ന തട്ടിപ്പുകളില്‍ വീഴാതിരിക്കുക.
- തൊഴില്‍ തട്ടിപ്പുകള്‍: മികച്ച ശമ്പളത്തില്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി വാഗ്ദാനം ചെയ്ത്, രജിസ്ട്രേഷന് ഫീസോ ജോലി നല്‍കുന്നതിന് മുമ്പായി പണം നിക്ഷേപിക്കാനോ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ അവഗണിക്കുക.
- സമ്മാന, ലോട്ടറി തട്ടിപ്പുകള്‍: വിലകൂടിയ സമ്മാനങ്ങള്‍, വലിയ ലോട്ടറി തുകകള്‍ എന്നിവ ലഭിച്ചു എന്ന് വിശ്വസിപ്പച്ച് നികുതി, ചെറിയ തുക ഫീസമായി ആവശ്യപ്പെടുന്ന തട്ടിപ്പുകളില്‍ അകപ്പെടരുത്.
- ആള്‍മാറാട്ടം ബന്ധുക്കളോയോ, പരിചയമുള്ളവരായോ നടിച്ച് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വാട്ട്സ്ആപ്പ്, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ലഭിച്ചാല്‍, പണം അയക്കുന്നതിന് മുമ്പ് അവരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തുക.
- മ്യൂള്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത് കുറ്റകരം: സ്വന്തം ബാങ്ക് അക്കൗണ്ട്, എടിഎം കാര്‍ഡ്, ഒടിപി എന്നിവ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ഇത് സൈബര്‍ തട്ടിപ്പുകള്‍ക്ക് പണം കൈമാറ്റം ചെയ്യപ്പെടാനായി ഉപയോഗിക്കാം.
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യണം. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലായ https://cybercrime.gov.in/ എന്ന വെബ്സൈറ്റില്‍ പരാതി നല്‍കണം.