കൂടല്‍മാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെല്ക്കതിര് കൊയ്ത്തുത്സവം നടന്നു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിലെ ഇല്ലംനിറക്കാവശ്യമായ നെല്ക്കതിര് കൊയ്ത്തുത്സവം ദേവസ്വം കൊട്ടിലാക്കല്‍ പറമ്പില്‍ നടന്നു. എടതിരിഞ്ഞി എച്ച് ഡിപിസമാജം സ്കൂളിലെ വിദ്യാര്‍ഥികള്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഭരതന് കണ്ടേങ്കാട്ടില്‍, അഡ്വ. കെ.ജി. അജയകുമാര്‍, രാമരാജന്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.