പ്രതീക്ഷാഭവനിലെ ഓണത്തിന് കൂടുതല്‍ സുഗന്ധം: തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: അനേക വര്‍ഷങ്ങളായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനിലെ ഓണാഘോഷങ്ങള്‍ക്ക് കൂടുതല്‍ സുഗന്ധവും ഇരട്ടി മധുരവും ഉണ്ടെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് പറഞ്ഞു. പ്രതീക്ഷാ ഭവനിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് പഠനത്തില്‍ മാത്രമല്ല അവരുടെ വ്യത്യസ്തമായ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിലും ഈ സ്ഥാപനം വളരെയേറെ ശ്രദ്ധ ചെലുത്തുന്നു. അതിന്റെ ഫലമാണ് ഇവിടുത്തെ കുട്ടികള്‍ സംസ്ഥാന ദേശീയ തലങ്ങളില്‍ നേടുന്ന വിജയങ്ങളെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത, ഉപജില്ലാ നൂണ് മീല്‍ ഓഫീസര്‍ മഹേഷ്, ഷാജി ചിറ്റിലപ്പിള്ളി, ശിവപ്രസാദ്, പി.സി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്