ഹണി ട്രാപ്പില്‍ യുടുങ്ങിയ ഇരിങ്ങാലക്കുടയിലെ ആ യുവ വ്യവസായി ആര് ?
- നാണകേട് മൂലം ഫോണ്‍ സ്വിച്ച് ഓഫാക്കി വ്യവസായി.
- പ്രളയകാലത്ത് പ്രതികളിലൊരാള്‍ വ്യവസായിയുടെ വീടിനു മുകളില്‍ താമസിച്ചിരുന്നു.
- ഇന്‍സ്റ്റഗ്രാമില്‍ ഓരോ പോസ്റ്റിനും ഏറെ സ്വീകാര്യത, എന്നാല്‍ അറസ്റ്റിനു ശേഷം അധിക്ഷേപ കമന്റുകളുടെ പെരുമഴ.
ഇരിങ്ങാലക്കുട: ഹണി ട്രാപ്പില്‍ ഒരു യുവ വവസായി കുടുങ്ങിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഈ യുവ വ്യവസായി ആരാണെന്ന അറിയുവാന്‍ നാട്ടുക്കാരുടെ ആകാംക്ഷയായിരുന്നു. ടൗണില്‍ പലയിടത്തും ഇതായിരുന്നു ചൂടേറിയ ചര്‍ച്ച. സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വാഹനത്തിന്റെ കാര്‍ നമ്പര്‍ വച്ച് പരിശോധിച്ചപ്പോള്‍ ഒരു വനിതയുടെ പേരിലാണ് രജിസ്ട്രേഷന് നടത്തിയതെന്ന് വ്യക്തമായി. ഇതിനിടയില്‍ കുറെ കെട്ടുകഥകളും പ്രചരിച്ചു. പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്നതാണ് വ്യവസായിയുടെ പ്രധാന പണി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഈ നാല്പതുകാരനായ വ്യവസായിയുടെ ഫോണ്‍ ഇന്നലെ നിശ്ചേലമായി. വീട്ടില്‍ ഭാര്യയോടും കൂടുംബാഗങ്ങളോടും അടുത്ത് സുഹൃത്തുക്കളോടും വേറെ കഥയാണ് വ്യവസായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംഭവം ഹണി ട്രാപ്പാണെന്ന് പുറത്തു വന്നതോടെ വ്യവസായി ഫോണ്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു.
വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കിയ ദേവു ഇന്‍സ്റ്റഗ്രാമില്‍ മിന്നും താരമണ്. അര ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സ് ഉള്ള ഈ തട്ടിപ്പുകാരിക്ക് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. യുട്യൂബില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ഇവരുടെ വീഡിയോസിന് നിരവധി കാഴ്ചക്കാരുമുണ്ട്. മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ദേവു ഗോകുല്‍ ദമ്പതികളുടെ റീല്‍സുകള്‍ എത്തിയിരുന്നത്. ഓരോ പോസ്റ്റിനും ഭേദപ്പെട്ട സ്വീകര്യത ലഭിച്ചിരുന്നു. പക്ഷേ, അറസ്റ്റ് വാര്‍ത്ത വന്നതോടെ, കഥമാറി. റീല്‍സിന് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴയാണിപ്പോള്‍. ഇരിങ്ങാലക്കുടക്കാര്‍ പലരും ഈ യൂട്യൂബ് ചാനലില്‍ ഫോളോവേഴ്സ് ആണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രധാനമായും അവര്‍ ആളുകളെ കുടുക്കിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലയിലാക്കുന്നവരെ നേരിട്ട് കണ്ട് പണം തട്ടുന്ന ഇവര്‍ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായാണ് വിനയോഗിച്ചിരുന്നതെന്ന സൂചനകളാണ് പൊലീസില്‍ നിന്ന് ലഭിക്കുന്നത്. ഒരു ദിവസത്തെ കൂടികാഴ്ചക്കായി യാക്കരയില്‍ മൂപ്പതിനായിരം രൂപ മാസ വാടകയില്‍ 11 മാസത്തേക്ക് വീട് പോലും വാടകയ്ക്ക് എടുത്തിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയെടുത്തതോടെയാണ് കൊല്ലം സ്വദേശി ദേവുവിന്റെയും ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി ഗേകുല് ദീപുവിന്റെയും തനി നിറം പുറത്ത് വന്നത്. അജിത്ത്(20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായ ഇരിങ്ങാലക്കുട സ്വദേശികള്‍.
പ്രതികളിലൊരാള്‍ പ്രളയകാലത്ത് വ്യവസായിയുടെ വീടിനു മുകളില്‍ താമസിച്ചിരുന്നു. ഈ സമയത്ത് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കെണിയില്‍ വീഴുന്നയാളാണെന്ന് മനസിലാക്കി. ഫോണ്‍ വഴിയുള്ള സംസാരത്തിലും സന്ദേശത്തിനുമൊടുവില്‍ നേരില്‍ കണ്ടേ മതിയാകൂവെന്ന നിലയിലേക്കെത്തിച്ചു. അങ്ങിനെയാണ് വ്യവസായിയോട് പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടത്. ഉച്ചക്കെത്തിയ വ്യവസായിയെ പല തടസങ്ങള്‍ പറഞ്ഞ് രാത്രിവരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് തന്ത്രപൂര്‍വ്വം യാക്കരയിലെത്തിക്കുകയായിന്നു. ഇരുട്ടിന്റെ മറവില്‍ മറഞ്ഞിരുന്ന സംഘം വാടക വീട്ടിലെ മുറിയിലെത്തി ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ പ്രതികള്‍ കൈക്കലാക്കി. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി പണവും സ്വര്‍ണവും എടുക്കുവാന്‍ വരുന്നതിനിടെയിലാണ് വ്യവസായി രക്ഷപ്പെട്ടത്. ഇരയെ സുരക്ഷിതമായ ഇടത്തിലെത്തിച്ചാല് ദമ്പതികള്‍ നാല്പതിനായിരം രൂപ കമ്മീഷന് നല്‍കും. ഇരിങ്ങാലക്കുട സ്വദേശികളായ പ്രതികളുമായുള്ള ബന്ധമാണ് യുവ വ്യവസായിയെ പിടിയിലായ ദേവുമായി പരിചയപ്പെടുത്തിയത്. ഹണിട്രാപ്പില്‍ പെട്ടാല്‍ പലരും പരാതിപ്പെടില്ല എന്നതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. ഇവര്‍ കുടുക്കിയ എല്ലവരുടേയും പ്രായം 25 ല്‍ താഴെയാണ്. ഇരയുടെ വിശ്വാസം ആര്‍ജിക്കുന്നത് വരെ സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രമാണ് പ്രതികള്‍ ബന്ധപ്പെടുക. വിശ്വാസം ഉറപ്പിക്കാന്‍ ഏതറ്റംവരേയും പോകും. കോട്ടയം പാലാ സ്വദേശി ശരത് (24) ആണ് മുഖ്യസൂത്രധാരന്‍. ഇയാള്‍ക്കെതിരെ മോഷണം അടക്കം പത്തിലേറെ കേസുകള്‍ നിലവിലുണ്ട്. ദേവുവിനെ ഉപയോഗിച്ചായിരുന്നു ഹണിട്രാപ്പ് സംഘത്തിന്റെ പദ്ധതികള്‍.