കുതിരത്തടത്ത് ലഹരി പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മദ്യത്തിനും ലഹരിമരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിനായുള്ള ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി കുതിരത്തടം മതിയത്തുകുന്ന് പ്രദേശത്ത് ചൈതന്യ പുനരധിവാസകേന്ദ്രം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ 45 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് പുതിയ സംരംഭം. രൂപതയുടെ കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളൂര്‍ നവചൈതന്യ, ആനന്ദപുരം സാന്‍ജോ സദന് എന്നീ ലഹരിവിമുക്ത കേന്ദ്രങ്ങളുടെ അനുബന്ധമായാണ് പുതിയ കേന്ദ്രവും ആരംഭിച്ചിട്ടുള്ളത്. ലഹരിയോട് വിട പറഞ്ഞ് രണ്ടു കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നവര്‍ക്ക് താല്‍ക്കാലികമായി താമസിക്കാനും ആരോഗ്യകരമായ ശാരീരികമാനസികാവസ്ഥയും കാഴ്ചപ്പാടും വീണ്ടെടുക്കാനും സഹായിക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടി വിവിധ തരം ശാരീരിക, മാനസിക പരിശീലനങ്ങളും കൃഷിയുള്‍പ്പെടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. ആരംഭത്തില്‍ 15 പേര്‍ക്കായിരിക്കും ചൈതന്യ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശനം. മൂന്നു മാസം വരെ ഒരാള്‍ക്ക് ഇവിടെ താമസിക്കാം. ചൈതന്യ പുനരധിവാസ കേന്ദ്രത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും രൂപതാദിനത്തോടനുബന്ധിച്ചാണ് നടത്തിയത്. വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര, ഫാ. വര്‍ഗീസ് പാത്താടന്‍, ചൈതന്യ പുനരധിവാസ കേന്ദ്രം ഡയറക്ടര്‍ ഫാ. പോളി കണ്ണൂക്കാടന്‍, പാവനാത്മ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട്, വാര്‍ഡ് മെമ്പര്‍ അഡ്വ. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു