ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്സ് പള്ളിയില്‍ പരിശുദ്ധവ്യാകുലമാതാവിന്റെ തിരുനാളിന് കൊടികയറി. മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോയ് കടമ്പാട്ട് തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാളിനൊരുക്കമായി 17 വരെ ദിവസവും വൈകീട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച, ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ദിനമായ 18 ന് രാവിലെ 6.45 ന് ദിവ്യബലി, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ്, 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് കേളംപറമ്പില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. 19 ന് രാവിലെ 6.30 ന് ദിവ്യബലി, മരിച്ചവര്‍ക്കുള്ള പൊതുഒപ്പീസ് എന്നിവ നടക്കും.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു