ഊരകത്ത് ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് സമാപനം

ഊരകം: സിഎല്‍സിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷങ്ങള്‍ക്ക് ഘോഷയാത്രയോടെ സമാപനം. വിവിധ കലാരൂപങ്ങളോടെ നടന്ന ഓണക്കാഴ്ച ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ഫല്‍ഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ജോഫിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. നേരത്തെ പൂക്കളം, വിവിധ നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ നടന്നു.