ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവതി സുമനസുകളുടെ സഹായം തേടുന്നു
പുല്ലൂര്‍: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ യുവതി വൃക്ക മാറ്റിവയ്ക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡില്‍ പുല്ലൂര്‍ ചേര്‍പ്പുംകുന്നില്‍ തൊമ്മാന പവിത്രന് മകള്‍ നീതു (23) ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നീതു വിവാഹിതയാണ്. ശരത് ആണ് ഭര്‍ത്താവ്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായി 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാര്‍ ഒരു ചികിത്സാ സഹായ കമ്മിറ്റി ആരംഭിച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മുരിയാട് ശാഖയില്‍ നീതു ചികിത്സാ സഹായനിധി എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 110101000014721, ഐഎഫ്എസി: ഐഒബിഎ 0001101. ഫോണ്‍: 9746159891.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു