ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഓണക്കോടിയും ഓണകിറ്റും നല്കി
നടവരമ്പ്: ബിആര്‍സിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണാഘോഷ പരിപാടിയില്‍ കൊമ്പൊടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഓണക്കോടിയും ഓണകിറ്റും നല്‍കുന്നതിന്റെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് നിര്‍വഹിച്ചു. യോഗത്തില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. കൊമ്പൊടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി, ക്ലബ് പ്രസിഡന്റ് ഒ.എന്‍. ജയന് നമ്പൂതിരി, ക്ലബ് സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍, ഗോഡ്വിന് റോഡ്റിക്സ്, ജെയ്സന് മൂഞ്ഞേലി, സ്റ്റെഫി ജോണി എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി