വെള്ളാങ്കല്ലൂരില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂരില്‍ നിന്നും പണവും വിലകൂടിയ മൊബൈല്‍ ഫോണും കളവ് ചെയ്ത ഇളമനസ് എന്നറിയപ്പെടുന്ന വെളയനാട് കോളനിയില്‍ തറയില്‍ വീട്ടില്‍ റിജുവിനെ (22) ഇരിങ്ങാലക്കുടപോലീസ് അറസ്റ്റു ചെയ്തു. പറമ്പ് നനക്കുന്നതിന് വന്ന പ്രതി മോട്ടോര്‍ ഷെഡ്ഡില്‍ വെച്ചിരുന്ന ഉടമയുടെ ബാഗില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. പിടിയിലായ റിജു ഒട്ടനവധി മോഷണ കേസുകളില്‍ പ്രതിയാണ്. സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്ഐ എം.എസ്. ഷാജന്, എസ്ഐ ക്ലീറ്റസ്, എഎസ്ഐ സേവ്യര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ രാഹുല്‍ അമ്പാടന്‍, സിപിഒ മാരായ സബീഷ്, ജിഷ, സജീഷ് എറവക്കാട്, ലൈജു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.