താഴെക്കാട് സെന്റ് സെബാസ്റ്റിയന് ദേവാലയത്തില്‍ തിരുനാളും ഇടയസന്ദര്‍ശനവും ഇടവകദിനവും

.താഴെക്കാട്: സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളും കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇടയസന്ദര്‍ശനവും ഇടവകദിനവും സംയുക്തമായി ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന ദിവ്യബലിക്ക് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ച് വചനസന്ദേശം നല്കി. തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു. വൈകീട്ട് നടന്ന പൊതുയോഗം കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് പ്രഫ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതമാശംസിച്ചു. ഇടവകയുടെ പേരിലുള്ള ഭവനനിര്‍മാണ പദ്ധതി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ക്ലീന്‍ താഴെക്കാട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റിയന് പ്ലാശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.