കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ അവാര്‍ഡ് വിതരണം നടത്തി
കൊമ്പിടിഞ്ഞാമാക്കല്‍: ലയണ്‍സ് ക്ലബിന്റെ അവാര്‍ഡ് വിതരണം ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ആനോക്കാരന്‍ ഉദ്ഘാടനം ചെയ്തു. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണിയെ ടോണി ആനോക്കാരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. റീജിയന് ചെയര്മാന് ഷാജന് ചക്കാലക്കല്‍, സി.ജെ. ആന്റോ, പ്രഫ. വര്‍ഗീസ്, ക്ലബ് സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍ എന്നിവര്‍ സംസാരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ യോഗത്തില്‍ ആദരിച്ചു.