ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ഒരു കാന്റീന് അനുവദിക്കണമെന്നാവശ്യം
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ഒരു കാന്റീന് അനുവദിക്കണമെന്നാവശ്യം. ജില്ലയിലെ ഏറ്റവും പഴക്കംചെന്ന സ്റ്റേഷനുകളിലൊന്നായ ഇരിങ്ങാലക്കുടയില്‍ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ കാന്റീന് അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടികളും എടുത്തിട്ടില്ല. നാല് നിയോജകമണ്ഡലത്തിലെ യാത്രക്കാര്‍ക്ക് ആശ്രയമാണ് ഇരിങ്ങാലക്കുട സ്റ്റേഷന്. വര്‍ഷം രണ്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ ഇവിടെനിന്ന് യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു കാന്റീന് വേണമെന്നുള്ള യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തോട് ഇപ്പോഴും റെയില്‍വേ മുഖം തിരിച്ചുനില്‍ക്കുകയാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു കാന്റീന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത് രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. ഇരിങ്ങാലക്കുടയില്‍നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കാണ്. സ്ഥിരം യാത്രക്കാരടക്കം ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെനിന്ന് തെക്കോട്ട് യാത്ര ചെയ്യാനെത്തുന്നത്. എന്നാല്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാന്റീന് സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഒരു കുപ്പി വെള്ളത്തിനോ, ചായയ്ക്കോ മേല്‍പ്പാലം വഴിയോ ട്രാക്കുകള്‍ മുറിച്ചുകടന്നോ ഒന്നാമത്തെ പ്ലാറ്റ് ഫോമിലെത്തണം. ഇരിങ്ങാലക്കുടയുടെ അതേ സ്ഥാനത്ത് നില്ക്കുന്ന ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലായി ഒരു ഹോട്ടലും രണ്ട് കാന്റീനുകളുമുണ്ട്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു കാന്റീന് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം റെയില്‍വേ പരിഗണിക്കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു