ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വ്യാപകമായി താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്നില്‍ നടത്തുന്ന സൂചനാസമരത്തിന്റെ ഭാഗമായിട്ടായിരുന്നു ധര്‍ണ. റേഷന്‍ വ്യാപാരികളുടെ മുടങ്ങിക്കിടക്കുന്ന കമ്മീഷന് നല്‍കുക, ഓണത്തിന് അനുവദിച്ച അലവന്‍സ് നല്‍കുക, മുടങ്ങിക്കിടക്കുന്ന 10 മാസത്തെ കിറ്റ് കമ്മീഷന് നല്‍കുക, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണമായും വിതരണത്തിന് നല്‍കുക, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി (പിഎംജികെവൈ) അരിയുടെ വിതരണം സുഗമമാക്കുക, മണ്ണെണ്ണ വാതില്‍പ്പടിയായി റേഷന്‍കടകളില്‍ എത്തിക്കുക, ഈ പോസ് തകരാര്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് പി.ഡി. പോള്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി. മധു, ജയാനന്ദന്, ജോണ്സണ് മാത്തള, ജോണ്സണ് അക്കരക്കാരന്‍, ജോജോ മാമ്പിള്ളി, എലിസബത്ത് റാണി തുടങ്ങിയവര്‍ സംസാരിച്ചു.