ഭാരത് ജോഡോ യാത്രയുടെ ഫല്‍്സ് ബോര്‍ഡുകള്‍ എടുത്തുമാറ്റി: പ്രതിഷേധവുമായി കോണ്‍ഗ്രസ് ധര്‍ണ
കാട്ടൂര്‍: ഭാരത് ജോഡോ യാത്രയുടെ ഫല്‍്സ് ബോര്‍ഡുകള്‍ പഞ്ചായത്ത് ഒരറിയിപ്പും കൂടാതെ എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ഥം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ജില്ലയിലെ യാത്ര അവസാനിക്കും മുമ്പേ പഞ്ചായത്ത് അഴിച്ചുമാറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തങ്കപ്പന് പാറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.എ. ഡൊമിനി, പഞ്ചായത്ത് അംഗങ്ങളായ ഇ.എല്‍. ജോസ്, അംബുജ രാജന്, മോളി പിയൂസ്, സ്വപ്ന അരുണ്‍, ബ്ലോക്ക് സെക്രട്ടറി എം.ജെ. റാഫി, യൂത്ത് മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, സഹകരണബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, ബ്ലോക്ക് സെക്രട്ടറി സി.എല്‍. ജോയ്, ബ്ലോക്ക് എക്സിക്യുട്ടീവ് ഷെമീര്‍ പടവലപ്പറമ്പില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ജലീല്‍ കരിപ്പാകുളം, ഒബിസി ചെയര്മാന് സനു നെടുമ്പുര, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബദറുദ്ധീന്‍ വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
കുടുംബ സംഗമം സംഘടിപ്പിച്ചു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി