നാദോപാസനയും കൂടല്‍മാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: നാദോപാസനയും കൂടല്‍മാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ നടയില്‍ നടക്കുന്ന സംഗീതോത്സവം പാലക്കാട് ടി.ആര്. രാജാമണി ഉദ്ഘാടനം ചെയ്തു. ഹരിതം മുരളി അധ്യക്ഷനായിരുന്നു. വി. കലാധരന്‍ പാലക്കാട് മണി അയ്യര്‍ അനുസ്മരണം നടത്തി. വി. കലാധരന്‍, കലാനിലയം രാജീവ്, ആശാ സുരേഷ് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. യു. പ്രദീപ് മേനോന്, തൃശൂര്‍ സി. നരേന്ദ്രന്, പ്രണവം ശങ്കരന് നമ്പൂതിരി, ജിഷ്ണു സനത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രണവം എം.കെ. ശങ്കരന് നമ്പൂതിരിയുടെ വായ്പാട്ട് കച്ചേരി നടന്നു. അവനീശ്വരം എസ്.ആര്. വിനു വയലിനിലും തൃശൂര്‍ സി. നരേന്ദ്രന് മൃദംഗത്തിലും വാഴപ്പള്ളി ആര്. കൃഷ്ണകുമാര്‍ ഘടത്തിലും പക്കമേളമൊരുക്കി.

ഫിഫ ലോകകപ്പ് ആവേശത്തില്‍ സെന്റ് ജോസഫ്സ് കോളജ്
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാര്‍ഥിനി എന്‍.ആര്. നക്ഷത്ര
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ലോകകപ്പ് ; മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
ലോകകപ്പ് വേദിയില്‍ ഇരിങ്ങാലക്കുടയുടെ അഭിമാനം; ഫിഫ വളന്റിയറായി ലോജോ കോലങ്കണ്ണി