മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലാബ് ഫെസ്റ്റ് 2022 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലാബ് ഫെസ്റ്റ് 2022 സംഘടിപ്പിച്ചു. തൃശൂര്‍ ഹോട്ടല്‍ പോള്‍ റീജന്‍സിയില്‍ നടന്ന ചടങ്ങ് സിനിമാ താരം ശിവജി ഗുരുവായ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡോ. സിജു തോമസ് ബിസിനസ് എക്സലന്‍സ് എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുത്തു. മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചാലക്കുടി മുനിസിപാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ലോജുവിനെയും, തൃശൂര്‍ കോര്പ്പറേഷന് വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ ലാലി ജെയിംസിനെയും ആദരിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി. ബാലചന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഷാജു, സംസ്ഥാന സെക്രട്ടറി സോജി സിറിയക്, ജില്ലാ സെക്രട്ടറി ടി.ജി. സച്ചി, ജില്ലാ ട്രഷറര്‍ ജോര്‍ജ് ടി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന കലാപരിപാടികള്‍ സംസ്ഥാന പ്രസിഡന്റ് വിജയന്‍പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി രജീഷ്, ട്രഷറര്‍ ജോയ് ജോസ് എന്നിവര്‍ സംസാരിച്ചു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു