എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോഴ്സുകളുടെ ഉദ്ഘാടനം നടന്നു
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ 2022 2023 അധ്യയന വര്‍ഷത്തെ എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോഴ്സുകളുടെ ഉദ്ഘാടനം ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ടും കോണ്ഗ്രിഗേഷന് ഓഫ് സമരിറ്റന്‍ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിന്‍സ് കൗണ്‍സിലര്‍ കൂടിയായ സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ പിആര്‍ഒ ആന്‍ജോ ജോസ്, എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോഴ്സുകളുടെ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ വിനീത സിഎസ്എസ്, എന്‍എബിഎച്ച് കോര്‍ഡിനേറ്റര്‍ ജിന്‍സി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഹോസ്പിറ്റലിലെ മറ്റു സ്റ്റാഫംഗങ്ങള്‍, പുതിയ കോഴ്സിലേക്കുള്ള വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു