വര്ക്ക്ഷോപ്പ് പരിസരത്ത് പാര്ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം കവര്ന്ന പ്രതി അറസ്റ്റില്
ഇരിങ്ങാലക്കുട: വര്ക്ക്ഷോപ്പ് പരിസരത്ത് പാര്ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം കവര്ന്ന പ്രതി പോലീസ് പിടിയില്. മരത്താക്കര എടക്കുന്നി ചൂണ്ടയില് വീട്ടില് സോഡ ബാബു എന്ന ബാബുരാജ് (42) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തത്. നാല്പതോളം കേസുകളിലെ പ്രതിയായ ഇയാള് വാഹന പരിശോധനക്കിടയില് കരുവന്നൂരില് വച്ചാണ് പിടിയിലായത്. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്ഡിന് അടുത്തുള്ള കേരള മെറ്റല്സ് എന്ന ടൂവീലര് വര്ക്ക്ഷോപ്പിന്റെ പരിസരത്തു നിന്നാണ് ജയ്സന് എന്നയാളുടെ ഉടമസ്ഥതയിലുള്ള 50000 രൂപ വിലയുള്ള ഹോണ്ട യൂണികോണ് മോട്ടോര് സൈക്കിള് പ്രതി കവര്ന്നത്. സെപ്റ്റംബര് 26 ന് രാവിലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില് നടന്ന അന്വേഷണ സംഘത്തില് എസ്ഐ എം.എസ്. ഷാജന്, ഉദ്യോഗസ്ഥരായ ക്ലീറ്റസ്, സേവ്യര്, സാജു എന്നിവരും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുടയില് നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്
കാട്ടൂര് സര്വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില് പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു