പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ലോക ഹൃദയ ദിനം ആചരിച്ചു
പുല്ലൂര്‍: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ ഡയറ്റീഷ്യന് പ്രീത വാരിയരുടെ നേതൃത്വത്തില്‍ ഹൃദ്രോഗികള്‍ കഴിക്കേണ്ട ഭക്ഷണരീതികളെകുറിച്ച് ക്ലാസ് ഉണ്ടായിരുന്നു. കൂടാതെ കാര്‍ഡിയാക് ഡയറ്റ് ഡിസ്പ്ലേ ഒരുക്കിയിരുന്നു. സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഹൃദ്രോഗത്തെ കുറിച്ച് ക്ലാസും ഫ്ളാഷ് മോബ് ഡാന്‍സും സിപിആര്‍ ഡെമോണ്‍സ്ട്രേഷനും നടത്തി. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ്, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, കോളജ് ഓഫ് നഴ്സിംഗിലെ അധ്യാപിക ഷിനു റോബിന്‍സണ്‍, ഡയറ്റീഷ്യന് പ്രീത വാരിയര്‍, സോഷ്യല്‍ വര്‍ക്കര്‍ അമല ഡേവിസ് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു