വീട്ടുവളപ്പില്‍ 24 കഞ്ചാവ് ചെടികള്‍ യുവാവ് അറസ്റ്റില്‍

കാട്ടൂര്‍: വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ എടതിരിഞ്ഞി സ്വദേശി കൈമാപ്പറമ്പില്‍ അനുപമിനെയാണ് (21) ഇന്‍സ്പെക്ടര്‍ ഋഷികേശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുണ്ടെന്ന രസഹ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്നു 24 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. എസ്ഐ മണികണ്ഠന്, ഗ്രേഡ് എസ്ഐ കൊച്ചുമോന്, എഎസ്ഐ ശ്രീജിത്ത്, സിപിഒമാരായ ഫെബിന്, ശ്യാം എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.