ബിജെപിയുടെ കുത്തുപാളയില്‍ കഞ്ഞി കുടിച്ച് സമരം

അഞ്ചു മാസമായി സാമൂഹികക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിനു മുമ്പില്‍ കുത്തുപാളയില്‍ കഞ്ഞികുടിച്ച് സമരം നടത്തുന്നു.
ഇരിങ്ങാലക്കുട : അഞ്ചു മാസമായി സാമൂഹികക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നഗരസഭാ ഓഫീസിനു മുമ്പില്‍ കുത്തുപാളയില്‍ കഞ്ഞി കുടിച്ച് സമരം നടത്തി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ബിജെപി ടൗണ്‍ ഏരിയാ പ്രസിഡന്റുമായ സന്തോഷ് ബോബന് സമരം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ഷാജുട്ടന്‍, ആര്‍ച്ചാ അനീഷ്, സരിതാ സുഭാഷ്, വിജയകുമാരി അനിലന്‍, സ്മിതാ കൃഷ്ണകുമാര്‍, അമ്പിളി ജയന്, മായാ അജയന് എന്നിവര്‍ സംസാരിച്ചു.