വെളയനാട് പള്ളിയില്‍ തിരുനാളിന് കൊടികയറി, ഇന്നും നാളെയും തിരുനാള്‍
വെളയനാട്: സെന്റ് മേരീസ് ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ അന്തോണീസിന്റേയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അമ്പെഴുന്നള്ളിപ്പ് ദിനമായ ഇന്ന് രാവിലെ 6.30 ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, നൊവേന, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 7.30 മുതല്‍ 10 വരെ യൂണിറ്റുകളുടെ അമ്പുപ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം. രാത്രി ഏഴിന് തിരുനാള്‍ പ്രദക്ഷിണം സമാപിക്കും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്. 22ന് തള്ളപ്പള്ളിയില് രാവിലെ 6.30ന് മരിച്ചുപോയ പൂര്വീകര്ക്കുവേണ്ടിയുള്ള ദിവ്യബലിയും ഒപ്പീസും നടക്കും. തിരുനാള്‍ പരിപാടികള്‍ക്ക് വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, കൈക്കാരന്മാരായ ജോസ് കാഞ്ഞിരപറമ്പില്‍, ജോര്‍ജ് തൊമ്മാന, ഡേവിസ് ചിറയത്ത്, ആന്റോ പൂങ്കാരന് എന്നിവര്‍ നേതൃത്വം നല്‍കും.