പൊറത്തിശേരി പള്ളിയില്‍ തിരുനാളിന് കൊടികയറി, ഇന്നും നാളെയും തിരുനാള്‍
പൊറത്തിശേരി: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടികയറി. ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവില്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അമ്പുതിരുനാള്‍ ദിനമായ ഇന്ന് രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴ്ച, നേര്‍ച്ചപ്പന്തലിലേക്ക് രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍. തിരുകര്‍മങ്ങള്‍ക്ക് മതബോധന ഡയറക്ടര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10.30 ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിന് ദിവ്യബലി, പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ആല്‍ബര്‍ട്ട് കൊല്ലംകുടി കാര്‍മികനായിരിക്കും. ഫാ. ലിജോ കരുത്തി തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വൈകീട്ട് ഏഴിന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ, രാത്രി എട്ടിന് ഫ്യൂഷന്‍ വിസ്മയം.
മരിച്ചവര്‍ക്കുള്ള ഓര്‍മദിനമായ 22ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ ഒപ്പീസ്, വൈകീട്ട് ഏഴിന് പത്തനംതിട്ട ഒറിജിനല്‍സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിനോജ് കോലഞ്ചേരി, കൈക്കാരന്മാരായ കാട്ടിലപ്പീടിക റോബര്‍ട്ട്, അറയ്ക്കപ്പറമ്പില്‍ ഡെന്നി, ആലപ്പാടന്‍ ജോയ്, ജനറല്‍ കണ്‍വീനര്‍ ആലപ്പാടന്‍ സിജോ, ജോയിന്റ് കണ്‍വീനര്‍ കാട്ടിലപ്പീടിക റോയ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.