ഒളിവിലായിരുന്ന മോഷണക്കേസ് പ്രതി അറസ്റ്റില്‍
ആളൂര്‍: നിരവധി കളവു കേസുകളില്‍ പ്രതിയായ മാള മടത്തുംപടി സ്വദേശി വാഴക്കൂട്ടത്തില്‍ സന്തോഷിനെയാണ് (45) റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. കെ.ജി.സുരേഷും ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം.ബിനീഷും സംഘവും പിടികൂടി. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു.
ചെറുപ്പം മുതല്‍ തന്നെ കളവു കേസുകളില്‍ പ്രതിയായ ഇയാള്‍ ആളൂര്‍, പുത്തന്‍വേലിക്കര സ്റ്റേഷനുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. പോത്ത് മോഷണം, ഇരുചക്ര വാഹനമോഷണം, കള്ളുഷാപ്പുകള്‍, അമ്പലം പള്ളി മോഷണങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം എന്നീ കേസ്സുകളില്‍ പ്രതിയാണ്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്ത ഇയാളെ ചോറ്റാനിക്കരയില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഇയാളെ ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. സാമ്പാളൂര്‍ പള്ളിയിലും, ആളൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ തുമ്പൂര്‍ പള്ളിയിലും മുന്‍പ് മോഷണം നടത്തിയിട്ടുള്ളയാളാണ്. 2018 ല്‍ പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയും അവിടെ നിന്നു കാര്‍ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് പൊളിച്ചു വില്ക്കാന് കടത്തി കൊണ്ടുപോകുകയും ചെയ്ത കേസ്സിലും പ്രതിയാണ്. പുത്തന്‍വേലിക്കര, മാള, ആളൂര്‍, ചാലക്കുടി, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, പേരാമംഗലം, മതിലകം, ചെങ്ങമനാട്, നോര്‍ത്ത് പറവൂര്‍ സ്റ്റേഷനുകളിലടക്കം നിരവധി മോഷണ കേസ്സുകളില്‍ പ്രതിയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂര്‍ എസ് ഐ. കെ.എസ്.സുബിന്ദ്, ക്രൈം ടീം അംഗങ്ങളായ എസ്.ഐ. ജോജി അല്ലേശു, സീനിയര്‍ സി.പി.ഒ ഇ.എസ്.ജീവന്, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, എ.വി.സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം