ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് എയ്ഡ്സിനെതിരെ ബോധവത്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് ജില്ലാതല യുവജാഗരണ്‍ പദ്ധതിയുടെ ഭാഗമായി എയ്ഡ്സിനെതിരെ സംഘടിപ്പിച്ച ബോധവത്കരണ റാലി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പിഡബ്ല്യൂസി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റ് തൃശൂര്‍ ജില്ലാതല യുവജാഗരണ്‍ പദ്ധതിയുടെ ഭാഗമായി എയ്ഡ്സിനെതിരെ ബോധവത്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ റാലി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അനുഷ മാത്യു എന്നിവര്‍ സ,ംസാരിച്ചു.