വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ് ദേവാലയത്തില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ് ദേവാലയത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ വികാരി ഫാ. സിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജീവിതമാണ് ലഹരി എന്ന വിഷയത്തെ സംബന്ധിച്ച് ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വികാരി ഫാ. സിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റ്യൂവ് ഓഫീസറും, വിമുക്തിയുടെ കോ ഓര്‍ഡിനേറ്റര്‍മായ സി.വി. രാജേന്ദ്രന് ലഹരിക്കെതിരെയുള്ള ക്ലാസിന് നേതൃത്വം നല്കി. കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് കെ.ജെ. ജോണ്സണ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതിയുടെ സെക്രട്ടറി ഷൈന്‍ പള്ളിപ്പാട്ട്, ട്രഷറര്‍ അഡ്വ എം.എ. കൊച്ചാപ്പു, കൈകാരന്മാരായ ഡേവിസ് നെടുംപറമ്പില്‍, കോക്കാട്ട് ലോനപ്പന് ആന്റു എന്നിവര്‍ സംസാരിച്ചു.