ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ഉദ്ഘാടനം

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ഉദ്ഘാടനവും മെറിറ്റ് ദിനവും കൊച്ചിന് സിഎംഎഫ്ആര്‍ഐയിലെ ഷെല്‍ഫിഷ് ഫിഷറീസ് ഡിവിഷനിലെ സീനിയര്‍ സൈന്റിസ്റ്റും വകുപ്പ് മേധാവിയുമായ ഡോ. ജോസിലിന്‍ ജോസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ഉദ്ഘാടനവും മെറിറ്റ് ദിനവും സംയുക്തമായി സംഘടിപ്പിച്ചു. കൊച്ചിന് സിഎംഎഫ്ആര്‍ഐയിലെ ഷെല്‍ഫിഷ് ഫിഷറീസ് ഡിവിഷനിലെ സീനിയര്‍ സൈന്റിസ്റ്റും വകുപ്പ് മേധാവിയുമായ ഡോ. ജോസിലിന്‍ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സുവോളജി വിഭാഗം മേധാവി ഡോ. ജി. വിദ്യ, ഡോ. ജിജി പൗലോസ്, ഡോ. അനൂപ കെ. ആന്റണി, അസോസിയേഷന് സെക്രട്ടറി റിച്ച റാഫി എന്നിവര്‍ സംസാരിച്ചു.