കന്യാസ്ത്രീകള്‍ക്കും വൈദീകര്‍ക്കുമെതിരെ അക്രമം-കോണ്‍ഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

കന്യാസ്ത്രീകള്‍ക്കും വൈദീകര്‍ക്കുമെതിരെ അക്രമം നടന്നതില്‍ പ്രതിഷേധിച്ച് വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്കല്ലൂര്‍ സെന്ററില്‍നടന്ന പ്രതിഷേധ സായാഹ്നം കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്കല്ലൂര്‍: കന്യാസ്ത്രീകള്‍ക്കും വൈദീകര്‍ക്കുമെതിരെ അക്രമം നടന്നതില്‍ പ്രതിഷേധിച്ച് വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ പ്രതിഷേധ സായാഹ്നം നടത്തി. കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എ. മുസമ്മില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു മുഖ്യാതിഥിയായി. സാബു കണ്ടത്തില്‍, എ.ആര്. രാമദാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.വി. സജീവ്, ധര്മജന് വില്ലാടത്ത്, കെ.എച്ച്. അബ്ദുള്‍ നാസര്‍, എ. ചന്ദ്രന്, പ്രശോഭ് അശോകന് എന്നിവര്‍ പ്രസംഗിച്ചു.