സിനിമാ തിയറ്ററിന് മുന്നില്‍ വില്പന നടത്താനായി സൂക്ഷിച്ച് കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍

ജെസ്വിന്, അക്ഷയ്.
കാട്ടൂര്‍: കിഴുത്താണി ജെ.കെ സിനിമാ തിയറ്ററിന് മുന്‍വശത്തുള്ള റോഡില്‍ സ്കൂട്ടറിലിരുന്ന് കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി കഞ്ചാവ് കൈവശം സൂക്ഷിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. അവിട്ടത്തൂര്‍ സ്വദേശി അലങ്കാരത്ത് പറമ്പില്‍ വീട്ടില്‍ ജെസ്വിന് (20), താണിശേരി വീട്ടില്‍ പുതുപുര വീട്ടില്‍ അക്ഷയ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജെസ്വിന് ആളൂര്‍ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനക്കായി സൂക്ഷിച്ചതിനുള്ള കേസിലെ പ്രതിയാണ്. അക്ഷയ് കാട്ടൂര്‍, ആളൂര്‍, ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, അടിപിടി എന്നിങ്ങനെയുള്ള നാല് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്ഐ ബാബു ജോര്‍ജ്ജ്, എഎസ്ഐ മിനി, ഡ്രൈവര്‍ എസ്.സി.പി.ഒ ഷൗക്കര്‍, സിപിഒ ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.