ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ മികച്ച വിജയം

സിഐഎസ്സിഇ കേരള റീജണല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മൂന്ന് വിഭാഗങ്ങളിലായി ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ ടീം.
ഇരിങ്ങാലക്കുട: സിഐഎസ്സിഇ കേരള റീജണല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ മികച്ച വിജയം. ആറ് സോണുകളായി നടത്തിയ മത്സരത്തില്‍ സോണ്‍ ഇ യെ പ്രതിനിധാനം ചെയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്റെ 31 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അണ്ടര്‍ 14 ഗേള്‍സ് വിഭാഗത്തില്‍ സോണ്‍ ഇ ജേതാക്കളായി. അണ്ടര്‍ 17 ഗേള്‍സില്‍ സോണ്‍ ഡി ജേതാക്കളായി. അണ്ടര്‍ 19 ഗേള്‍സ് വിഭാഗത്തില്‍ സോണ്‍ ഇ ജേതാക്കളായി. സോണ്‍ ബി റണ്ണേഴ്സ് ആയി. ബോയ്സ് വിഭാഗം അണ്ടര്‍ 14 സോണ്‍ എ ജേതാക്കളായി. അണ്ടര്‍ 17-ല്‍ സോണ്‍ എ ജേതാക്കളായി. അണ്ടര്‍ 19 വിഭാഗത്തില്‍ സോണ്‍ ഡി ജേതാക്കളായി. വിജയികള്‍ക്ക് ഓള് ഇന്ത്യ ബാസ്കറ്റ് ബോള്‍ കോച്ച് വി.എം. പ്രേംകുമാര്‍, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട്, മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിബിന് എന്നിവര്‍ പുരസ്കാരങ്ങള്‍ നല്കി.