ജനറല്‍ ആശുപത്രിയിലെ മതിലിന്റെയും ഗേറ്റ് വേയുടെയും നിര്‍മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തെ മതിലിന്റെയും ഗേറ്റ് വേയുടെയും നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തെ മതിലിന്റെയും ഗേറ്റ് വേയുടെയും നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ മുന്‍വശത്തെ മതിലും ഗേറ്റ് വേയും നിര്‍മിക്കുന്നത്. 24 മീറ്റര്‍ നീളത്തില്‍ മതിലിന്റെ പ്രവൃത്തിയും ആറ് മീറ്റര്‍ വീതിയുമുള്ള ഗേറ്റ് വേയുമാണ് ഈ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെയ്സണ്‍ പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിമേഷ് പുഷ്പന്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സുജേഷ് എന്നിവര്‍ പങ്കെടുത്തു.
